

ലണ്ടന്‍: ഇംഗ്ലണ്ടിലേയും വെയില്‍സിലേയും പ്രശ്‌നക്കാരായ 1300 ആരാധകര്‍ക്ക് ലോകകപ്പ് കാണാന്‍ ഖത്തറില്‍ പോകാന്‍ അനുമതിയുണ്ടായികില്ലെന്ന് യു കെ. ഇവരുടെ യാത്ര വിലക്കും.

യാത്രാ നിരോധനമുള്ള കളിയാരാധകര്‍ ഖത്തറിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ ആറ് മാസം തടവും വലിയ പിഴയും നേരിടേണ്ടി വരും. പുതിയ നടപടികള്‍ ഒക്ടോബര്‍ 14നാണ് പ്രാബല്യത്തില്‍ വരിക.

മുമ്പ് പ്രശ്നമുണ്ടാക്കിയിട്ടുള്ള ആരുടെ യാത്രയും തടയപ്പെടുമെന്ന് ഹോം ഓഫിസ് അറിയിച്ചു. നവംബര്‍ 20ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 18നാണ് അവസാനിക്കുക.
ഏതാനും പേര്‍ ചേര്‍ന്ന് നിയമലംഘനം നടത്തി ടൂര്‍ണമെന്റിനെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ പറഞ്ഞു. ലോകകപ്പ് വേളയില്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ അനുമതി വാങ്ങുകയും സമഗ്രമായ സ്‌ക്രീനിംഗിന് വിധേയനാകുകയും വേണം. ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മുന്‍ കുറ്റവാളികളെ തിരിച്ചറിയാന്‍ ലക്ഷ്യമിട്ട് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഗള്‍ഫ് യാത്രയില്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ള മുന്‍ കുറ്റവാളികളെ തടയാനും പൊലീസിന് കഴിയും. മാത്രമല്ല ഇത്തരക്കാര്‍ ഖത്തറിലെത്താന്‍ ശ്രമിച്ചാല്‍ പിടിക്കപ്പെട്ടാല്‍ ഫുട്‌ബോള്‍ നിരോധന ഉത്തരവിനായി 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ വാദം കേള്‍ക്കും. അപകടകാരികളാണെന്ന് തോന്നുന്ന ആരാധകര്‍ യു കെയിലേക്ക് മടങ്ങുമ്പോള്‍ ഫുട്‌ബോള്‍ നിരോധന ഉത്തരവ് ലഭിക്കുമെന്നും ഖത്തറിലെ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടുമെന്നും ഖത്തറിലെ പൊലീസും രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുമെന്നും ഹോം ഓഫീസ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിലെ ആരാധകരുടെ മോശമായ പെരുമാറ്റത്തില്‍ വന്‍ വര്‍ധനവുണ്ടായതോടെയാണ് ഈ നടപടികള്‍ സ്വീകരിക്കുന്നത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ കഴിഞ്ഞ സീസണില്‍ ഏകദേശം 60 ശതമാനമാണ് വര്‍ധിച്ചത്. കോവിഡിന് മുമ്പുള്ള കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണുള്ളത്.
കഴിഞ്ഞ സീസണില്‍ കളിച്ച 3,019 മത്സരങ്ങളില്‍ 1,609 പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഹോം ഓഫീസിന്റെ സമീപകാല ഡാറ്റ വെളിപ്പെടുത്തുന്നു. 2018ലെ ലോകകപ്പിനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയ 1,200 ബ്രിട്ടീഷുകാരേക്കാള്‍ ഖത്തറിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ആളുകളുടെ എണ്ണം അല്‍പ്പം കൂടുതലാണ്.
2014-ല്‍ ബ്രസീലില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്ന് ഏകദേശം 2,200 ഇംഗ്ലണ്ട് അനുകൂലികളെ വിലക്കിയിരുന്നു. 2010 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയില്‍ നിന്ന് 3,200 പേരെയാണ് തടഞ്ഞത്. എങ്കിലും പാസ്പോര്‍ട്ട് പിടിച്ചെടുക്കുന്ന ആരാധകരുടെ രാജ്യം തിരിച്ചുള്ള വിവരങ്ങള്‍ ഹോം ഓഫീസ് നല്‍കിയിട്ടില്ല.

