കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നീക്കം തടയണം: കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫ്‌സല്‍ ഉലമ പ്രിലിമിനറി കോഴ്‌സ് നിര്‍ത്തലാക്കാനുള്ള സിന്‍ഡിക്കേറ്റ് നീക്കം തടയണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

city exchange

കോഴ്‌സ് നിര്‍ത്തലാക്കണമെന്ന ഗൂഢ താത്പര്യത്തോടെ അതീവ രഹസ്യമായി ഫയല്‍ തയ്യാറാക്കി സിന്‍ഡിക്കേറ്റില്‍ ചര്‍ച്ചക്ക് വച്ചു അഫ്‌സല്‍ ഉലമ പ്രിലിമിനറി അദീബെ ഫാസില്‍ പ്രിലിമിനറി കോഴ്‌സുകളാണ് നിര്‍ത്തലാക്കുവാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചില ഭാഷാ പഠനത്തോടു മാത്രമുള്ള അസഹിഷ്ണുതക്കുള്ള കാരണം കണ്ടെത്തി പുറത്ത് കൊണ്ടുവരണമെന്ന് യോഗം അതിശക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും നാലായിരത്തിലധികം വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന അനന്ത സാധ്യതകളുള്ള ഒരു പ്രധാന കോഴ്‌സിനെതിരെയാണ് ഈ കടന്നുകയറ്റമെന്നത് ആശങ്കാ ജനകമാണെന്ന് യോഗം വിലയിരുത്തി. സിന്‍ഡിക്കേറ്റിന്റെ നീക്കം തടഞ്ഞില്ലെങ്കില്‍ നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുവാനും സമാന ചിന്താഗതിക്കാരുമായി സഹകരിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് കെ എ ടി എഫ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ് മദനി, എ പി അയ്യൂബ്, നൗഷാദ് കോപ്പിലാന്‍, മന്‍സൂര്‍ മാടമ്പാട്ട്, എ പി ബഷീര്‍, എസ് എ റസാഖ്, എം എ സാദിഖ്, പി കെ ഷാക്കിര്‍, സി എച്ച് ഫാറൂഖ്, സലാം വയനാട്, മുഹമ്മദലി മിഷ്‌കാത്തി, നൂറുല്‍ അമീന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!