സാലിം ബുര്‍ഹാനി നിര്യാതനായി

Web Desk
1 Min Read

കോട്ടക്കല്‍: പുതുപ്പറമ്പ് സ്വദേശി പരേതനായ ആലസ്സന്‍ കുട്ടി മുസ്ല്യാരുടെ മകന്‍ ചോലക്കപറമ്പന്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്ന സാലിം ബുര്‍ഹാനി നിര്യാതനായി.

city exchange

സാലിം ബുര്‍ഹാനി പരിഷ്‌ക്കരിച്ചിറക്കിയ കിതാബുകളാണ് നിരവധി പള്ളി ദര്‍സുകളിലും അറബിക്ക് കോളജുകളിലും പഠിപ്പിക്കുന്നത്്. അന്‍പതിലധികം കിതാബുകള്‍ തയ്യാറാക്കിയതിന് പുറമേ നാല്‍പതോളം സ്വതന്ത്ര കൃതികളും രചിച്ചിട്ടുണ്ട്. കേരളത്തിലും അറബികള്‍ക്കിടയിലും പ്രശസ്തമായ അല്‍ ബുര്‍ഹാന്‍ ആണ് ഇദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം. ഇങ്ങനെയാണ് മുഹമ്മദ് സാലിം എന്ന പേരിനോടൊപ്പം ബുര്‍ഹാനി എന്നു കൂടി ചേര്‍ന്നത്.

ദലീലുസ്സാലിക്, അല്‍ മവാഇളുല്‍ അസ്രിയ, അശ് വാക് വ ഹനീന്‍ ഇല മദീനത്തിറസൂല്‍, അല്‍ ഖൗലുല്‍ അസ്ഹര്‍, റൗള് റയാഹീന്‍, ഫത്ഹുല്‍ ഇലാഹ് പത്ത് വോള്യങ്ങള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!