
മനാമ: ബഹ്റൈനില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങളും വെല്ലുവിളികളും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം.

അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏത് ആവശ്യത്തിനായാലും ഡ്രോണുകള്‍ പറത്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഇതില്‍ ഇളവുണ്ടായിരിക്കില്ല.
