
രാമന്തളി: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാമന്തളി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി വടക്കുമ്പാട് ലീഗ് ഓഫീസ് ഗ്രൗണ്ടില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

പരിപാടിയില്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ ബ്രിജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ അഷ്റഫ്, സജീര്‍ ഇക്ബാല്‍, അഡ്വ. ഡി കെ ഗോപിനാഥ്, ഉസ്മാന്‍ കരപ്പാത്ത്, വി വി ഉണ്ണികൃഷ്ണന്‍, അഫ്‌സല്‍ ടി പി, പി എം ലത്തീഫ്, കെ എം കോമളവല്ലി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, എം ടി പി ഹമീദ്, പി എം ഷുഹൈബ, യു അബ്ദുല്‍ റഹിമാന്‍, കെ എം തമ്പാന്‍, കെ സി ഖാദര്‍, ബി പി ഗംഗാധരന്‍, മുഹമ്മദ് പാലക്കോട്, പി പി മുഹമ്മദലി, പി ഹമീദ് മാസ്റ്റര്‍, സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. പി കെ ഷബീര്‍ സ്വാഗതവും ചന്ദ്രന്‍ ചൂളക്കടവ് നന്ദിയും പറഞ്ഞു.

പരിപാടിയില്‍ ഉസ്മാന്‍ കരപ്പാത്ത് (ചെയര്‍മാന്‍), വി വി ഉണ്ണികൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), പി വി സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 101 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.
