

ആലുവ: കേരള അര്‍ബന്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത ക്യന്‍സര്‍ സ്‌പെഷ്യലിസ്റ്റും സര്‍ജനുമായ ഡോ. തോമസ് വര്‍ഗീസ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍ എ സി കെ നായരില്‍ നിന്നും ഏറ്റുവാങ്ങി.

രാഷ്ട്ര നിര്‍മ്മിതിയില്‍ ഓരോ വ്യക്തികള്‍ക്കുമുള്ള പങ്കിനെ സംബന്ധിച്ച് ഓരോ വ്യക്തികളും വിദ്യാര്‍ഥികളും മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ജീവചരിത്രം പഠിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്ന് ഉദ്ഘാടനം ചെയ്യവേ എ സി കെ നായര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സി ഇ ഒ ടിമ്പിള്‍ മാഗി, കളമശ്ശേരി റോട്ടറി ക്ലബ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, പ്രശസ്ത സീരിയല്‍ സിനിമാ താരങ്ങളായ കിഷോര്‍ സത്യ, ഡോ. രജിത് കുമാര്‍, പ്രസിഡന്റ് കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കല്‍, സിന്ധു ഹരീഷ്, അബ്ദുല്‍ ജമാല്‍, ഷിയാസ് പെരുമ്പാവൂര്‍, അന്‍സാര്‍, ഫെയ്മസ് ബഷീര്‍ ആലുവ തുടങ്ങിയവര്‍ പങ്കെടുത്തു.

