കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

Web Desk
0 Min Read

കോട്ടയം: കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് (47) അന്തരിച്ചു. പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

city exchange

1993 മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. അതോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ചു. ബാവുല്‍ ഗായകര്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

2009ല്‍ ആദ്യ കവിതാ സമാഹാരമായ ‘പാലറ്റ്’ പുറത്തിറങ്ങി. എം.ജി, മദ്രാസ്, കേരള സര്‍വകലാശാലകള്‍ അദ്ദേഹത്തിന്റെ കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയ തെക്കേ ഇന്ത്യയിലെ ദലിത് എഴുത്തുകാരുടെ സമാഹാരത്തില്‍ ബിനുവിന്റെ കവിതയും ഉണ്ടായിരുന്നു. നൂറോളം പുസ്തകങ്ങള്‍ തര്‍ജമ ചെയ്തിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!