

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ്, കമ്യൂണിറ്റി പൊലീസിംഗ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ ഡോ. ഇബ്രാഹിം മുഹമ്മദ് അല്‍ സുമൈഹ്, മുന്‍സിപ്പാലിറ്റി മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫറാജ് അല്‍ കുബൈസി, കമ്യൂണിറ്റി പൊലീസിംഗ് വിഭാഗം ക്യാപ്റ്റന്‍ തലാല്‍ മുനാസ്സര്‍ അല്‍ മദൗരി, അസിസ്റ്റന്റ് സെക്രട്ടറിയും ഖത്തര്‍ പൊലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സ്‌പോര്‍ട്‌സ് അഫയേഴ്‌സ് തലവനുമായ ക്യാപ്റ്റന്‍ അബ്ദുല്ല ഖമീസ് അല്‍ ഹമദ്, ഹ്യുമന്‍ റൈറ്റ്‌സ് വിഭാഗത്തിലെ ക്യാപ്റ്റന്‍ നാസര്‍ മുബാറക്ക് അല്‍ അതീഖ് അല്‍ ദോസരി, അല്‍ ഫസ്അ പൊലീസിലെ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്‍ വഹാബ് മുഹമ്മദ് അല്‍ യാമി, സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ ലഫ്റ്റനന്റ് സബാഹ് മര്‍ദി അല്‍ തൗമി, ട്രാഫിക്ക് അവയര്‍നെസ് വിഭാഗത്തിലെ ലഫ്. ഹമദ് സാലെം അല്‍ നഹാബ് അല്‍ മര്‍റി, കമ്യൂണിറ്റി പൊലീസിംഗ് വിഭങാഗത്തിലെ വളണ്ടിയര്‍ റാഷിദ് അല്‍ നുഐമി തുടങ്ങിയവര്‍ അതിഥികളായിരുന്നു.


വ്യത്യസ്ത സംസ്‌ക്കാരങ്ങളുള്ളവരെ റമദാന്‍ ഒന്നിച്ചു നിര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ സംസാരിച്ചു.


ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി സി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ബന്ധകവി, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള മാനേജിംഗ് കമ്മിറ്റി പ്രതിനിധികള്‍, ഐ സി സിക്കു കീഴിലുള്ള സംഘടനാ പ്രതിനിധികള്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍, സ്‌കൂള്‍ പ്രസിഡന്റുമാര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.

