ഫുഡ് ടെക് പ്രൊഫഷണല്‍സ് ഇഫ്താര്‍ സംഗമം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഫുഡ് ടെക് പ്രൊഫഷണല്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം തുമാമയിലെ അല്‍ സാജ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ചു. വിവിധ ഭക്ഷ്യ വ്യവസായ മേഖലകളില്‍ നിന്നായി 100ലേറെ ഫുഡ് ടെക് പ്രൊഫഷണലുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

city exchange

സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം റമദാന്റെ ആത്മീയ സന്ദേശം പങ്കുവെക്കുന്ന വേദിയായും ഇഫ്താര്‍ സംഗമം മാറി. ഭക്ഷ്യ സുരക്ഷ, ഗുണനിലവാര നിയന്ത്രണം, സുസ്ഥിര ഭക്ഷ്യ സംവിധാനം തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണല്‍ തലത്തില്‍ ആശയവിനിമയം നടന്നു.

അഡൈ്വസറി ബോര്‍ഡ് അംഗമായ മുഹമ്മദ് അഷ്‌റഫ് റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ കാലത്ത് ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം ഏറെ ഉയരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭ്യമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, സെക്രട്ടറി മുഹമ്മദ് നൗഷാദ്, ട്രഷറര്‍ ഷമീര്‍ റിയാസ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദ് നവാസ് അബ്ദുസ്സലാം, ശ്രീജിത്ത് ബാലു, അഫീഫ്, സമീര്‍ മുഹമ്മദ്, മുഹമ്മദ് യാസീന്‍, അഷിന്‍ റഹീം, അഫീത, ഷിറിന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!