
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മലര്‍വാടി റയ്യാന്‍ സോണ്‍ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മാസിന്‍ ബസ്സാം, അഹ്യാന്‍ ഷഫീഖ് എന്നിവരടങ്ങുന്ന ഐന്‍ ഖാലിദ് വെസ്റ്റ് ടീം ജേതാക്കളായി.

മുഹമ്മദ് ഇഹ്സാന്‍ ഷമീര്‍, അയാസ് അഹ്മദ് എന്നിവരുടെ അല്‍ വാബ് ടീം രണ്ടാം സ്ഥാനവും മുഹമ്മദ് റയ്യാന്‍, തമീമ തമിം എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ഐന്‍ ഖാലിദ് ഈസ്റ്റ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാന്‍ സോണ്‍ പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ എം എം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

