കേരള ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് അബൂബക്കര്‍ ഖാസിമിയുടെ ഭാര്യ ദോഹയില്‍ നിര്യാതയായി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ടും തൃശൂര്‍ ജില്ല എസ് എം എഫ് പ്രസിഡണ്ടും ഖത്തര്‍ കെ എം സി സി വൈസ് ചെയര്‍മാനും ഗ്ലോബല്‍ സമസ്ത എസ് ഐ സി രക്ഷാധികാരിയുമായ എ വി അബൂബക്ര്‍ ഖാസിമിയുടെ ഭാര്യ തൃശൂര്‍ എടക്കഴിയൂര്‍ പഞ്ചവടി റോഡ് ദാറുസ്സലാമില്‍ താമസിക്കും ആമിനക്കുട്ടി (65) ഖത്തറില്‍ നിര്യാതയായി.

city exchange

അലി അക്ബര്‍, ഹഫ്സ, സഫിയ, അഫീഫ, അലി അസ്ഗര്‍ മക്കളും ഹംസ കുട്ടി, ശിഹാബുദ്ദീന്‍, ഷാനവാസ്, റനിസ, തസ്ലിന മരുമക്കളുമാണ്. മയ്യത്ത് നമസ്‌കാരവും ഖബറടക്കവും തിങ്കളാഴ്ച അസര്‍ നമസ്‌കാര ശേഷം അബൂഹമൂര്‍ മിസൈമീര്‍ ഖബര്‍സ്ഥാനില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!