

ദോഹ: വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ കലാ സാംസ്കാരിക മണ്ഡലങ്ങള്‍ ഒന്നിക്കുന്ന പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം നടത്തി. സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ നമ്മുടെ ഈസക്ക എന്ന പേരില്‍ ഖത്തറിലെ കലാ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരും കമ്മ്യൂണിറ്റി നേതാക്കളും ഒത്തു ചേര്‍ന്നു.

ഈസക്ക പ്രവാസി സമൂഹത്തിനും കലാ കായിക പ്രവര്‍ത്തകര്‍ക്കും നല്കി വന്നിരുന്ന പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ട് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

കുറുക്കോളി മൊയ്ദീന് എം എല്‍ എ പ്രസിഡന്റും കുഞ്ഞിക്കോമു മാസ്റ്റര്‍ വര്‍ക്കിങ് പ്രസിഡന്റും പി എം കെ കാഞ്ഞിയൂര്‍ ജനറല്‍ സെക്രട്ടറിയും എം കെ എ ലത്തീഫ് ട്രഷററുമായി 2017 മുതല്‍ കേരളത്തില്‍ ലഹരിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന ലഹരി നിര്‍മാര്‍ജന സമിതിയുടെ പോസ്റ്റര്‍ പ്രകാശനവും നടത്തി.
ഐ സി ബി എഫ് അംഗം ജാഫര്‍ തയ്യില്‍, ലോക കേരള സഭ അംഗം അബ്ദു റഊഫി കൊണ്ടോട്ടി, ഡോ. അബ്ദുല്‍ റഷീദ് പട്ടത്ത്, ജാഫര്‍ ജാതിയേരി, സിദ്ദിഖ് ചെറുവല്ലൂര്‍, മുത്തലിബ് മട്ടന്നൂര്‍, ബദറുദ്ദീന്‍, അലവി വയനാടന്‍, മുഹസിന് തളിക്കുളം, ബഷീര്‍, മജീദ് പരൂര്, അലി കണ്ണോത്ത്, നവാസ് മുഹമ്മദലി, ബഷീര്‍ വട്ടേക്കാട്, ഇര്ഫാന് പകര, റഷീദ് ചാലിശ്ശേരി, ഷിഹാബ് തിരൂര്‍, റാഫി പാറക്കാട്ടില്,
റൗഫ് മലയില്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട്, നാസര്‍, ഫൈസല്‍ പേരാമ്പ്ര, കബീര്‍ തളിക്കുളം, ഗായകരായ ആഷിഖ് മാഹി, റിയാസ് കരിയാട്, ഹംദാന്‍, ഹിബ ബദറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

