
ദോഹ/ റിയാദ്: ഖത്തര്‍ ദേശീയ ഭീകരവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി സി സി) തീവ്രവാദികളുടെ ഏകീകൃത പട്ടിക സംബന്ധിച്ച സമിതിയുടെ 19-ാമത് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.

ദേശീയ ഭീകരവിരുദ്ധ സമിതി സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് അലി അല്‍ കഅബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.

ജി സി സി ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണവും ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ഉചിതമായ ശുപാര്‍ശകള്‍ യോഗം അംഗീകരിക്കുകയും ചെയ്തു.
