ഇസ്രായേലി കൂട്ടക്കൊലകളില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ഗാസ: ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസ്, ദെയ്ര്‍ അല്‍-ബലാ, വടക്കന്‍ ഗാസയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ ഇസ്രായേലി വ്യോമാക്രമണങ്ങള്‍ നടന്നത്.

city exchange

കൊല്ലപ്പെട്ടതിന് പുറമേ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടെല്‍ അവീവിന്റെ ചെലവില്‍ പോലും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായേക്കാമെന്ന സൂചനകളില്‍ ഇസ്രായേലിനുള്ളില്‍ നിരാശയും ഞെട്ടലും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് തുടര്‍ച്ചയായ കൂട്ടക്കൊലകള്‍ നടക്കുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇസ്രായേല്‍ 50,752 ഫലസ്തീനികളെ കൊല്ലുകയും 115,475 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!