

ദോഹ: പതിനെട്ടാമത് ലോക ഓട്ടിസം ബോധവത്ക്കരണ ദിനത്തിന്റെ ഭാഗമായി മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ കീഴില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഖത്തറിലെ പ്രമുഖ സ്ഥാപനമായ ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങിന്റെ (ഖിഷ്) നേതൃത്വത്തില്‍ ഈ വര്‍ഷവും വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10ന് വ്യാഴാഴ്ച വൈകിട്ട് 3 മുതല്‍ 6 വരെ അല്‍ ബിദ്ദ പാര്‍ക്കിലാണ് പരിപാടി.

ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധം വര്‍ധിപ്പിക്കാനും അതുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ നീക്കാനും ഓട്ടിസം ബാധിതരോട് ഉള്‍ക്കൊള്ളലും സഹാനുഭൂതിയുമുള്ള സമീപനം വളര്‍ത്താനും അവര്‍ക്ക് വേണ്ടി സമഗ്രവും സുസ്ഥിരവുമായ സമൂഹത്തെ രൂപപ്പെടുത്തലുമാണ് വാക്കത്തോണിന്റെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി നിരവധി രസകരമായ ഗെയിമുകളും പ്രവര്‍ത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഖിഷ്‌ലൂടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും കൂടാതെ ഖിഷിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും വാക്കത്തോണില്‍ പങ്കെടുക്കും.

