പ്രവാസി ക്ഷേമ വെബിനാര്‍ വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ലീഗല്‍ സെല്‍ നടത്തുന്ന വെബിനാര്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 7 മണിക്ക് നടക്കും. ഖത്തര്‍, സൗദി, ബഹ്‌റൈന്‍ സമയം വൈകിട്ട് 4.30, യു എ ഇ സമയം വൈകിട്ട് 5.30.

city exchange

പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ പ്രസിഡന്റും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവുമുള്ള അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയാണ് വെബിനാറില്‍ മുഖ്യഭാഷണം നിര്‍വ്വഹിക്കുന്നത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനും ഇന്ത്യന്‍ പ്രവാസികളുടെ നിരവധി വിഷയങ്ങള്‍ ഇന്ത്യയിലെ പരമോന്നത കോടതിയടക്കം നിരവധി കോടതികളിലും ഭരണ തലത്തിലും കൊണ്ടുവന്ന് പ്രവാസികള്‍ക്ക് അനുകൂലമാക്കാനും ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നേതൃത്വം നല്‍കുന്ന ആഗോള സാനിധ്യമുള്ള പ്രവാസി ലീഗല്‍ സെല്ലിന് ഇതിനകം സാധിച്ചിട്ടുണ്ട്.

https://us02web.zoom.us/j/86212753868?pwd=VHcyTlpBeTIzaWJrVkRESDBKbUJ4Zz09
Meeting ID: 862 1275 3868
Passcode: 265138

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!