‘ഓ മേരി മെഹബൂബ’ വെള്ളിയാഴ്ച്ച പുതിയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

Web Desk
1 Min Read

ദോഹ: പാട്ടിന്റെ പാലാഴി തീര്‍ത്ത വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫി സാബിന്റെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ഒരുക്കുന്ന ‘ഖയാലി സീസണ്‍ 5’ ഓ മേരി മെഹബൂബ മെഗാ മ്യൂസിക്കല്‍ ഇവന്റ് ആഗസ്റ്റ് അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് അബുഹമൂറിലുള്ള പുതിയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കും. മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിയ പരിപാടിയാണ് ഓ മെരി മെഹബൂബ.

city exchange

ദോഹയില്‍ അറിയപ്പെടുന്ന ഗായകര്‍ നയിക്കുന്ന സംഗീത വിരുന്നിനൊപ്പം പാടാന്‍ കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ ഖത്തറിലെ ഗായകര്‍ക്കു വേദിയില്‍ പാടാന്‍ അവസരം നല്‍കും. നേരത്തെ ഓണ്‍ ലൈന്‍ മുഖേന റാഫി സാബിന്റെ പാട്ട് വേദിയില്‍ പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം എന്ന് അറിയിച്ചിരുന്നു. അതില്‍ നിന്നും ലഭിച്ച എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുത്ത ഏറ്റവും മികച്ച പത്തു എന്‍ട്രികളായിരിക്കും വേദിയില്‍ പാടുന്നത്.

ലോക കായിക മാമാങ്കത്തിന് വേദിയാകുന്ന ഖത്തറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയും വേദിയില്‍ അരങ്ങേറുമെന്ന് ചാപ്റ്റര്‍ ചെയര്‍മാന്‍ ഫൈസല്‍ മൂസ്സ, പ്രസിഡണ്ട് മന്‍സൂര്‍ അലി, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സുജിത് ശ്രീധര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രവേശനം സൗജന്യമായിരിക്കും.

- Advertisement -
Ad image

വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ‘നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന ആപ്തവാക്യവുമായി 11 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സൗഹൃദ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്നോളം ചാപ്റ്ററുകളിലായി ഒരു ലക്ഷത്തി അന്‍പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് കൊയിലണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി.

Share This Article
Leave a Comment
error: Content is protected !!