തീപാറിയ മത്സരത്തില്‍ കൊറിയയെ മുട്ടുകുത്തിച്ച് ഘാനയ്ക്ക് ജയം

Web Desk
1 Min Read

ദോഹ: എജുക്കേഷന്‍ സിറ്റിയിലെ ഘാന- കൊറിയ മത്സരത്തില്‍ തീപാറി. തീ പിടിച്ച പോലെ കളിച്ച ഇരു ടീമുകളും മികച്ച വിരുന്നാണ് കാഴ്ചക്കാര്‍ക്ക് ഒരുക്കിയത്. ഘാനയുടെ മൂന്നിന് മുമ്പില്‍ രണ്ട് ഗോളുകളുമായി കൊറിയ വീണെങ്കിലും നിലവാരമുള്ള കളിയായിരുന്നു ഇരുടീമുകളും കാഴ്ചവെച്ചത്.

city exchange

ആദ്യ പകുതിയില്‍ ഘാന നേടിയ രണ്ടു ഗോളുകള്‍ കൊറിയ രണ്ടാം പകുതിയിലാണ് മടക്കി നല്‍കിയത്. എന്നാല്‍ രണ്ടാം പകുതിയിലും ഒരു ഗോളടിക്കാനുള്ള അവസരം ഘാന മുതലെടുത്തതോടെ ഫലം അവര്‍ക്ക് സ്വന്തമായി.

ഘാനയ്ക്ക് വേണ്ടി മുഹമ്മദ് കുഡൂസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ കൊറിയയുടെ ചോ ഗ്യൂ സങും വിട്ടുകൊടുത്തില്ല- തന്റെ പേരിലും ഇരട്ട ഗോള്‍ എഴുതിച്ചേര്‍ത്തു. ഘാനയുടെ മുഹമ്മദ് സലിസുവാണ് ഗോള്‍ നേടിയ മറ്റൊരു താരം.

- Advertisement -
Ad image

ഇരുപത്തിനാലാം മിനുട്ടില്‍ മുഹമ്മദ് സലിസു നേടിയ ഗോളുമായാണ് ഘാന തുടങ്ങിയത്. മുപ്പത്തിനാലാം മിനുട്ടിലും അറുപത്തിയെട്ടാം മിനുട്ടിലും മുഹമ്മദ് കുഡുസ് തന്റെ രണ്ടു ഗോളുകള്‍ നേടി. അന്‍പത്തിയെട്ടാം മിനുട്ടില്‍ കൊറിയയുടെ ആദ്യ ഗോള്‍ നേടിയ ചോ ഗ്യു സങ് അറുപത്തിയൊന്നാം മിനുട്ടിലും മിന്നുന്ന ഹെഡ്ഡറിലൂടെ രണ്ടാം ഗോളും കരസ്ഥമാക്കി.

അതിവേഗത്തില്‍ കളിച്ചിട്ടും കൊറിയയ്ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഘാനയാവട്ടെ കൊറിയന്‍ ആക്രമണങ്ങളെ ആനക്കോട്ട കെട്ടിയാണ് തകര്‍ത്തെറിഞ്ഞത്.

Share This Article
Leave a Comment
error: Content is protected !!