പി കെ പാറക്കടവിന് ഫോസ ഖത്തര്‍ സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഫറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഫോസ ഖത്തര്‍ ചാപ്റ്റര്‍ പ്രമുഖ സാഹിത്യകാരനും ഫറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയുമായ പി കെ പാറക്കടവിന് സ്വീകരണം നല്‍കി.

city exchange

ചടങ്ങില്‍ ഫോസ ഖത്തര്‍ പ്രസിഡന്റ് ബക്കര്‍ അജ്മല്‍, ജനറല്‍ സെക്രട്ടറി ശഹസാദ്, അഡൈ്വസറി ബോര്‍ഡ് അംഗം മഷ്ഹൂദ് വി സി, വൈസ് പ്രസിഡന്റ് നസീഹ മജീദ്, സെക്രട്ടറി ഹഫീസുല്ല കെ വി, ഇസ്സുദ്ദീന്‍, ജഷീല്‍ എന്നിവര്‍ സംബന്ധിച്ചു.

ലോകത്ത് എവിടെ എത്തിയാലും ഫോസക്കാരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഫാറൂഖ് കോളേജിനെ വ്യത്യസ്തമാക്കുന്നത്. പ്രൊഫ. ജലീല്‍ സാഹിബ് പ്രിന്‍സിപ്പല്‍ ആയ കാലത്ത് പഠിച്ച നല്ല ഓര്‍മ്മകള്‍ ജീവിതത്തിന്റെ വഴിത്തിരിവിന് കാരണമായി എന്നും പി കെ പാറക്കടവ് പങ്കുവെച്ചു. സ്വീകരണ ചടങ്ങില്‍ കല്‍പ്പറ്റ നാരായണനും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!