ടി ജി പി എ ഖത്തര്‍ ‘പൊന്നോണം 2024’ ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലക്കാരായ താന്ന്യം ഗ്രാമ പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്‍ ഖത്തര്‍ (ടിജിപിഎ ഖത്തര്‍) ഓണാഘോഷവും 2024- 26 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

city exchange

സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരി അഷ്റഫ് അമ്പലത്തിനെ രക്ഷാധികാരിയായും പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറി സുബൈര്‍, ട്രഷറര്‍ സജാദ്, ജനറല്‍ കോഡിനേറ്റര്‍ കാദിര്‍ എന്നിവരെ കൂടാതെ 25 അംഗ എക്‌സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

തുടര്‍ന്നു ഓണസദ്യയും അംഗങ്ങളുടെ കലാ പരിപാടികളും നാടന്‍ പാട്ടുകളും ഉണ്ടായിരുന്നു. ഐ സി സി പ്രസിഡണ്ട് മണികണ്ഠന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ലുലു റീജണല്‍ ഡയറക്ടര്‍ ഷാനവാസ്, അല്‍ സമാന്‍ ഓപ്പറേഷന്‍ മാനേജര്‍ ഡോ. സുബൈര്‍, ഹമദ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് ഡോ. റഷീദ് പട്ടത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുള്ള പരിപാടികള്‍ നിയന്ത്രിച്ചു. നൗഷാദ് വലിയകത്ത് നന്ദി പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!