ഷാനവാസ് ബാവയും ശങ്കര്‍ ഗൗഡും കമ്യൂണിറ്റി ഉപദേഷ്ടാക്കള്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) പ്രസിഡന്റ് ഷാനവാസ് ബാവയെയും മാനേജിംഗ് കമ്മിറ്റി അംഗവും തൊഴിലാളി- മത്സ്യത്തൊഴിലാളി ക്ഷേമവിഭാഗം ഹെഡുമായ ശങ്കര്‍ ഗൗഡിനേയും ഖത്തര്‍ തൊഴില്‍ മന്ത്രാലയം കമ്യൂണിറ്റി ഉപദേഷ്ടാക്കളായി തെരഞ്ഞെടുത്തു.

city exchange

ഇന്ത്യന്‍ സമൂഹത്തിനിടയിലെ സേവന പ്രവര്‍ത്തനം, നേതൃത്വം എന്നിവ മുന്‍നിര്‍ത്തിയാണ് തൊഴില്‍ മന്ത്രാലയം ഇരുവരേയും കമ്യൂണിറ്റി ഉപദേഷ്ടാക്കളായി തെരഞ്ഞെടുത്തത്.

തൃശൂര്‍ കൈപ്പമംഗലം സ്വദേശിയാണ് ഷാനവാസ് ബാവ. ദോഹയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കേരള ബിസിനസ് ഫോറം (കെ ബി എഫ്) മുന്‍ പ്രസിഡന്റു കൂടിയാണ് ഷാനവാസ് ബാവ. തൃശൂര്‍ എം ടി ഐയിലെ ലെക്ചറര്‍ സസ്‌നയാണ് ഷാനവാസ് ബാവയുടെ ഭാര്യ. മോഡല്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിനി ഹന്ന ഫാത്തിമ മകളാണ്.

തെലങ്കാന സ്വദേശിയാണ് ശങ്കര്‍ ഗൗഡ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!