ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ടോപ്പ് 100 സി ഇ ഒമാരില്‍ ഖത്തറില്‍ നിന്നും 10 പേര്‍

Web Desk
1 Min Read

ദോഹ: മിഡില്‍ ഈസ്റ്റ് മേഖലയിലെ വളര്‍ച്ച, പുതുമ, വൈവിധ്യവത്ക്കരണം എന്നിവയ്ക്ക് നേതൃത്വമൊരുക്കുന്ന മുന്‍നിര നേതാക്കളെ പരിഗണിച്ച് തയ്യാറാക്കിയ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ അഞ്ചാം വാര്‍ഷിക ടോപ്പ് 100 സി ഇ ഒമാരുടെ പട്ടികയില്‍ ഖത്തറില്‍ നിന്നുള്ള പത്ത് മുന്‍നിര പ്രമുഖര്‍ ഇടം നേടി.

city exchange

പട്ടികയില്‍ ഖത്തര്‍എനര്‍ജിയുടെ പ്രസിഡന്റും സി ഇ ഒയും ഊര്‍ജ്ജകാര്യങ്ങളുടെ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍ കാബി അഞ്ചാം സ്ഥാനവും ക്യുഎന്‍ബി ഗ്രൂപ്പ് സി ഇ ഒ അബ്ദുല്ല മുബാറക് അല്‍ ഖലീഫ ഒന്‍പതാം സ്ഥാനവും നേടി.

ഉരീദു സി ഇ ഒ അസീസ് അല്‍ഉത്മാന്‍ ഫക്രു 38-ാം റാങ്കും ദോഹ ബാങ്ക് ഗ്രൂപ്പ് സി ഇ ഒ അബ്ദുറഹ്മാന്‍ ബിന്‍ ഫഹദ് അല്‍-താനി 58-ാം റാങ്കും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സി ഇ ഒ യൂസഫ് അല്‍-ജൈദ 62-ാം റാങ്കും ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ബാസില്‍ ഗമാല്‍ 64-ാം റാങ്കും ഖത്തര്‍ ഇന്‍ഷൂറന്‍സ് ഗ്രൂപ്പ് സി ഇ ഒ സാലിം അല്‍ മന്നായി 68-ാം റാങ്കും നകിലാത്ത് ഖത്തര്‍ ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി സി ഇ ഒ അബ്ദുല്ല അല്‍-സുലൈതി 75-ാം റാങ്കും ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി സി ഇ ഒ മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഫൈസല്‍ അല്‍-താനി 81-ാം റാങ്കും അല്‍ റയ്യാന്‍ ടൂറിസം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ താരിക് എം എല്‍ സയ്യിദ് 84-ാം റാങ്കുമാണ് പട്ടികയില്‍ നേടിയത്.

2025ലെ പട്ടികയില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള സി ഇ ഒമാരാണ് ഉള്‍പ്പെട്ടത്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളാണ് പ്രധാനമായും മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!