രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തിനേറ്റ തീരാകളങ്കം: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍

Web Desk
1 Min Read

ദോഹ: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനകീയ നേതാവായ രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതിലുള്ള അസ്വസ്ഥതയാണ് ബി ജെ പിയെ ഇത്തരത്തിലുള്ള നീക്കത്തിലേക്ക് നയിച്ചത് എന്ന് പ്രസിഡണ്ട് ശ്രീരാജും ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രനും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

city exchange

ഇത്തരം നടപടിയിലൂടെ രാഹുലിനെയോ കോണ്‍ഗ്രസ്സിനെയോ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ല. ഇന്ത്യയുടെ ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് സത്യം പറഞ്ഞുകൊണ്ടേയിരിക്കും എന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സൂറത്ത് സി ജെ എം കോടതി വിധിക്ക് ശേഷമുള്ള ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിലുള്ള വേഗതയേയും ഈ വിഷയത്തിലുള്ള ബി ജെ പിയുടെ അജണ്ടയേയും ജില്ലാ കമ്മറ്റി ശക്തമായി അപലപിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!