

ദോഹ: സ്ലൊവേനിയന്‍ തലസ്ഥാനമായ ലുബ്‌ലിയാനയിലെ ഇസ്‌ലാമിക് സെന്റര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും സ്ലൊവേനിയന്‍ പ്രസിഡന്റ് ബോറൂട്ട് പഹോറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അമീറും സ്ലോവേനിയന്‍ പ്രസിഡന്റും ചേര്‍ന്ന് സൗഹൃദ ഇരിപ്പിടം അനാച്ഛാദനം ചെയ്തു.

അമീറിന്റേയും സ്ലൊവേനിയന്‍ പ്രസിഡന്റിന്റേയും പേരുകള്‍ ഉള്‍ക്കൊള്ളുന്ന ഫലകം സെന്റര്‍ ഗാര്‍ഡനില്‍ അനാച്ഛാദനം ചെയ്തു. കേന്ദ്രത്തിനുള്ളില്‍ മസ്ജിദ്, സാംസ്‌ക്കാരിക മന്ദിരം, ലൈബ്രറി, വിദ്യാഭ്യാസ വകുപ്പുകള്‍ എന്നിവയും അമീര്‍ സന്ദര്‍ശിച്ചു.
