ബഷീര്‍ നരണിപ്പുഴയ്ക്ക് ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ദുബൈ ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ബഷീര്‍ നരണിപ്പുഴക്ക് ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയതായിരുന്നു അദ്ദേഹം.

city exchange

മലപ്പുറം ജില്ലാ ഇന്‍കാസ് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി എ സലാം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഷ്‌റഫ് നന്നംമ്മുക്ക് സ്വാഗതം പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ തന്റെ സഹപ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്താനാണ് ബഷീര്‍ നരണിപ്പുഴ തന്റെ പൊതു പ്രവര്‍ത്തനത്തില്‍ ഏറെ ശ്രമിച്ചിട്ടുള്ളതെന്ന് യോഗത്തില്‍ ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഊന്നിപ്പറഞ്ഞു.

ആശംസകള്‍ അര്‍പ്പിച്ച് സിദ്ധീഖ് ചിറവല്ലൂര്‍, അഷ്‌റഫ് വകയില്‍, ഷിഹാബ് നരണിപ്പുഴ, സലീം വെളിയംകോട്, ബഷീര്‍ പള്ളിപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ വെളിയങ്കോട് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്‍കാസ് മലപ്പുറത്തിന് വേണ്ടി സി എ സലാം, മലപ്പുറം യൂത്ത് വിംഗിന് വേണ്ടി സലീം വെളിയംകോട്, ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഖത്തറിന് വേണ്ടി ബഷീര്‍ പള്ളിപ്പാട്ട് എന്നിവര്‍ ഷാള്‍ അണിയിച്ചു.

പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ പ്രോല്‍സാഹനമാണെന്ന് സ്വീകരണത്തിന് നന്ദി പറയുന്ന വേളയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഷിഖ് തിരൂര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!