സലാലയില്‍ വാഹനാപകടം: ന്യൂമാഹി സ്വദേശിയായ ഖത്തര്‍ പ്രവാസി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

Web Desk
1 Min Read

സലാല: ഈദ് അവധി ആഘോഷിക്കാന്‍ ഖത്തറില്‍ നിന്നും സലാലയിലെത്തിയ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്.

city exchange

തലശ്ശേരി ന്യൂമാഹി പെരിങ്ങാടി സ്വദേശി പുതിയ പുരയില്‍ മുഹമ്മദ് അഫ്ലഹ് (40) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മിസ്ബഹിനെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മക്ഷനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിച്ചാണ് അപകടമുണ്ടായത്.

- Advertisement -
Ad image

ഖത്തറിലെ അലി ബിന്‍ അലിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവാണ് അഫ്‌ലഹ്. മസ്‌ക്കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്താഹിനേയും കൂട്ടിയാണ് ഇവര്‍ സലാലയില്‍ എത്തിയത്. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് ആസില്‍, മുഹമ്മദ് അഫ്താഹ് എന്നീ കുട്ടികള്‍ക്ക് കാര്യമായ പരുക്കേറ്റിട്ടില്ല.

അഫ്‌ലഹിന്റെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!