

ദോഹ: ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ മാംഗോ ഫെസ്റ്റിലിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പെറു, തായ്‌ലന്റ്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത 80ല്‍പരം വൈവിധ്യമാര്‍ന്ന മാങ്ങകള്‍ നിരത്തിക്കൊണ്ട് ആരഭിച്ച ഈ പ്രമോഷന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും മറ്റും സന്നിഹിതരായിരുന്നു.

സഫാരി മാംഗോ ഫെസ്റ്റിവെലില്‍ ആവശ്യക്കാര്‍ ഏറെയുള്ള അല്‍ഫോന്‍സ, മല്‍ഗോവ, കോക്കുമല്ലി, റുമാനി, തോട്ടാപുരി തുടങ്ങിയ ഇന്ത്യന്‍ മാങ്ങകളും കൂടാതെ മൂവാണ്ടന്‍, ബദാമി, കളപ്പാടി, ചക്കരക്കുട്ടി, കേസരി, സിന്തൂരം, നീലം, പഞ്ചവര്‍ണ്ണം തുടങ്ങിയ നാടന്‍ മാങ്ങകളും ഉള്‍പ്പെടുത്തിക്കൊണ്ട് മാങ്ങകളുടെ വൈവിധ്യം നിറഞ്ഞ ശേഖരം തന്നെ സഫാരി ഔട്ട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. റീടെയില്‍ രംഗത്തെ മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയാത്ത രീതിയില്‍ വിലകുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി ഈ മാംഗോ ഫെസ്റ്റിവലിനും ആവശ്യമായ മാങ്ങകളും മറ്റും അതത് രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന മാര്‍ഗ്ഗമാണ് ഇവിടെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ പുതുമയും ഗുണമേന്മയും നഷ്ടപ്പെടാതെ തന്നെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ സഫാരിക്ക് കഴിയുന്നു എന്നത് എടുത്തുപറയേണ്ടതു തന്നെയാണ്.

കൂടാതെ സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മാംഗോ റസ്മലായ്, മാങ്ങ പായസം, ഫ്രഷ് മാങ്ങാ അച്ചാര്‍, മാങ്ങ മീന്‍ കറി, മാങ്ങാ ചെമ്മീന്‍ കറി, മാംഗോ ചിക്കന്‍ കെബാബ് തുടങ്ങിയവയും മാങ്ങാ ചമ്മന്തി, മാങ്ങാ മീന്‍ പീര, തോരന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഗ്രോസറി വിഭാഗത്തില്‍ മാങ്ങാ ബിസ്‌ക്കറ്റ്‌സ്, മാംഗോ പള്‍പ്പ്, മാംഗോ ഫ്‌ളേവറിലുള്ള മറ്റു ഉത്പന്നങ്ങള്‍, മാങ്ങാ അച്ചാറുകള്‍, മാംഗോ ഡ്രൈ ഫ്രൂട്‌സ് തുടങ്ങിയവയും മാംഗോ ഫ്രഷ് ജ്യൂസ്, മാംഗോ ഐസ്‌ക്രീം തുടങ്ങിയ വിവിധ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രമോഷന്‍ ദോഹയിലെ എല്ലാ സഫാരി എല്ലാ ഔട്‌ലെറ്റുകളിലും ലഭ്യമായിരിക്കും.
കൂടാതെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. ഈ മെഗാ പ്രമോഷന്‍ അബു ഹമൂറിലെ സഫാരി മാളിലും സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും പുതിതായി ആരംഭിച്ച ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും സനയ്യ സ്ട്രീറ്റ് 16ലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും അടക്കം ഏത് ഔട്‌ലെറ്റില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

