

ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് എല്ലാ മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനം. ഖത്തറിലെ എല്ലാ മ്യൂസിയങ്ങളും എക്‌സിബിഷനുകളും മെയ് 18 മുതല്‍ 20 വരെ മൂന്ന് ദിവസത്തേക്ക് സൗജന്യമായി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു.

സുസ്ഥിരതയ്ക്കും ക്ഷേമത്തിനും മ്യൂസിയങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ തീം. സമൂഹങ്ങളുടെ ക്ഷേമവും സുസ്ഥിര വികസനവും, കാലാവസ്ഥാ പ്രവര്‍ത്തനവും വൈവിധ്യവും, ഒറ്റപ്പെടലിനെ ചെറുക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മ്യൂസിയങ്ങള്‍ വഹിക്കുന്ന പങ്ക് ആഘോഷിക്കുന്നു.

സാംസ്‌കാരിക ധാരണയും കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതില്‍ മ്യൂസിയങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് അന്താരാഷ്ട്ര മ്യൂസിയം ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഖത്തര്‍ മ്യൂസിയങ്ങളി നമ്മുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക മാത്രമല്ല, വിദ്യാഭ്യാസം, ഗവേഷണം, വിനോദം എന്നിവയ്ക്ക് സംഭാവന നല്‍കുന്ന ലോകോത്തര മ്യൂസിയങ്ങളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ഖത്തര്‍ മ്യൂസിയം സി ഇ ഒ അഹ്മദ് മൂസ അല്‍ നംല പറഞ്ഞു.

