ബാപ്പുട്ടി കബീറിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു

Web Desk
1 Min Read

ദോഹ: ഖത്തറിലെ സാമൂഹ്യ വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ചാരിറ്റി പ്രവര്‍ത്തകനും നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ്‌ചെയര്‍മാനും അല്‍ അന്‍സാരി ട്രേഡിങ് സ്ഥാപകനും ജനറല്‍ മാനേജരും ആയിരുന്ന ബാപ്പുട്ടി കബീറിന്റെ നിര്യാണത്തില്‍ മയ്യിത്ത് നമസ്‌ക്കാരവും അനുശോചന യോഗവും നടത്തി.

city exchange

ചടങ്ങില്‍ ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ റഹിം കുന്നുമ്മല്‍, ട്രഷറര്‍ ഷൗക്കത്തലി താജ്, വൈസ് പ്രിന്‍സിപ്പല്‍ റോബിന്‍ കെ ജോസ്, യൂണിറ്റി ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ എ പി ഖലീല്‍, സിറാജ് ഇരിട്ടി, കെ പി അസീസ്, അയൂബ്, ഫാസില്‍ ഹമീദ്, മുസ്തഫ കല്‍പകഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നോബ്ള്‍ സ്‌കൂള്‍ സെക്രട്ടറി വി സി മഷൂദ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!