

ദോഹ: ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) ബര്‍വ വില്ലേജില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.

മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാനും സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും നിലനിര്‍ത്താനുമാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ നല്‍കുന്ന സന്ദേശമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സി ഐ സി പ്രസിഡന്റ് ഖാസിം ടി കെ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അധാര്‍മികതക്കും അലക്ഷ്യ ജീവിതത്തിനും അടിപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ ഭീകരമായ തോതില്‍ വര്‍ധിച്ചുവരികയാണ്. അത്തരം പ്രതിസന്ധികളില്‍ നിന്ന് സമൂഹത്തെ രക്ഷിച്ച് മൂല്യബോധവും ജീവിത വിശുദ്ധിയുമുള്ള വ്യക്തികളെയും സമൂഹത്തെയും വാര്‍ത്തെടുക്കാന്‍ പ്രവാചകന്‍ പകര്‍ന്നു നല്‍കിയ വ്രതത്തിന്റെ പാഠങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, വിവിധ സംഘടനാ ഭാരവാഹികളായ ഹൈദര്‍ ചുങ്കത്തറ (ഇന്‍കാസ് ഖത്തര്‍), സാബിത്ത് സഹീര്‍ (സംസ്‌കൃതി ഖത്തര്‍), ഡോ. അബ്ദുസ്സമദ് (കെ എം സി സി), ചന്ദ്രമോഹന്‍ (പ്രവാസി വെല്‍ഫെയര്‍), സക്കറിയ മണിയൂര്‍ (കെ സി സി), സിറാജ് ഇരിട്ടി (ക്യു ഐ സി സി), ഹാരിസ് പി ടി (ഫോക്കസ് ഖത്തര്‍), ബിന്‍ഷാദ് പുനത്തില്‍ (യൂത്ത് ഫോറം), കെ ടി ഫൈസല്‍ (ക്യു കെ ഐ സി), ഷറഫ് പി ഹമീദ് (ക്വിഫ്), ഡോ. മക്തൂം അസീസ് (ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്), ലുത്ഫി കലമ്പന്‍ (യുണിഖ് ഖത്തര്‍), അജി കുര്യാക്കോസ് (കെ ബി എഫ്), ഓമനക്കുട്ടന്‍ (ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം), ഖത്തറിലെ സാംസ്‌കാരിക- മാധ്യമ- ബിസിനസ് രംഗത്തെ പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു.
