

ദോഹ: കൊല്ലം അഞ്ചല്‍ വയലാ സ്വദേശി ഖത്തറില്‍ നിര്യാതനായി. മിന്നു ഭവനില്‍ സുരേഷ് ബാബു (52) ആണ് ദോഹ ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടത്. ഒരാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ചികിത്സയില്‍ കഴിയവയാണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സിന്ധു സുരേഷ്. മക്കള്‍: ഐശ്വര്യ എസ് ബാബു (സബ് എഡിറ്റര്‍, മാധ്യമം കോഴിക്കോട്), അക്ഷയ എസ് ബാബു.

സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, സന്ധ്യ കുമാരി. കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

