പി സി സി വെബിനാര്‍ വ്യാഴാഴ്ച; അഡ്വ. കാളീശ്വരം രാജും പ്രമോദ് രാമനും പങ്കെടുക്കും

Web Desk
1 Min Read

ദോഹ: ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന വെബിനാര്‍ 17ന് വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഖത്തര്‍ സമയം വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന പരിപാടിയില്‍ സുപ്രിം കോടതിയിലെ അഭിഭാഷകന്‍ അഡ്വ. കാളീശ്വരം രാജ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവര്‍ സംസാരിക്കും.

city exchange

ഇന്ത്യന്‍ ഭരണഘടനയുടെ വെളിച്ചത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലാണ് പ്രഭാഷണം നടക്കുക. പരിപാടിയില്‍ മീഡിയ വണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ച് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ സംസാരിക്കും.

ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങള്‍ പ്രവാസി സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രഭാഷണ പരിപാടിയാണ് വ്യാഴാഴ്ച നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയില്‍ മുഴുവന്‍ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. നിസാര്‍ കോച്ചേരി, ജനറല്‍ കണ്‍വീനര്‍ വി സി മശ്ഹൂദ് എന്നിവര്‍ അറിയിച്ചു.

- Advertisement -
Ad image

സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയുടെ ഐ ഡി: 85187117342 പാസ് വേര്‍ഡ്: 2022

Share This Article
Leave a Comment
error: Content is protected !!