‘മമ്മൂക്കയെ പറ്റിയാണ് രണ്ട് പറയണം’ തുറന്നടിച്ച് സംവിധായകന്‍ ഗഫൂര്‍ ഇല്യാസ്

Web Desk
1 Min Read

കൊച്ചി: ‘ചലച്ചിത്രം’ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഗഫൂര്‍ ഇല്ല്യാസിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്. ‘മമ്മൂക്കയെ പറ്റിയാണ് രണ്ട് പറയണം’എന്ന തലക്കെട്ടോടു കൂടി വന്ന ഫേസ്ബുക് കുറിപ്പില്‍ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ചുമെല്ലാമാണ് പറയുന്നത്.

city exchange

‘ചലച്ചിത്രം’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങുന്നതിനു മുന്‍പ് അത് മമ്മൂട്ടി എന്ന മഹാനടനെ കൊണ്ട് തന്നെ സിനിമാപ്രേമികളിലേക്ക് എത്തിക്കണമെന്ന അതിയായ മോഹം ഉണ്ടായിരുന്നെന്നും അതിനായി മമ്മൂക്കയിലേക്ക് എത്താന്‍ ഒട്ടനവധി വഴികള്‍ താണ്ടിയെന്നും ഫേസ്ബുക് കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഒടുവില്‍ രണ്ടും കല്പിച്ചു കയ്യിലുണ്ടായിരുന്ന മമ്മൂട്ടിയുടെ നമ്പറിലേക്ക് ട്രെയ്‌ലറും തന്നെ കുറിച്ചുള്ള വിവരങ്ങളും അയക്കുകയും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തു നിന്ന നിമിഷങ്ങളും എല്ലാം തന്നെ വളരെ രസകരമായാണ് ഗഫൂര്‍ ഇല്യാസ് എഴുതിയിരിക്കുന്നത്. അവസാനം മമ്മൂട്ടി എന്ന മലയാള സിനിമയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായ നടന്‍ തനിക്ക് മറുപടി അയച്ചെന്നും ട്രെയിലര്‍ റിലീസ് ചെയാമെന്ന് സമ്മതിക്കുകയും ചെയ്തെന്നും കുറിപ്പില്‍ പറയുന്നു.

മനസ്സും മുഖവും ഒരു പോലെ സുന്ദരമായ ആ നടനെ കുറിച്ച് ഒരുപാട് എഴുതിയാണ് ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തലക്കെട്ടില്‍ പറഞ്ഞ പോലെ ‘മമ്മൂക്കയെ കുറിച്ചാണ് രണ്ട് പറയണം’ എന്നതിന് പകരം ‘മമ്മൂക്കയെ കുറിച്ചാണ് കണ്ടു പറയണം’ എന്ന് തിരുത്തി വായിക്കണമെന്നും ഗഫൂര്‍ ഇല്യാസ് കൂട്ടി ചേര്‍ക്കുന്നു.

- Advertisement -
Ad image

ചലച്ചിത്രം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂര്‍ വൈ ഇല്യാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടോണ്‍സ് അലക്സാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും സംഗീതം ക്രിസ്റ്റി ജോബിയും ഡിസൈന്‍ അനുലാലും നിര്‍വഹിക്കുന്നു. പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!