
കൊച്ചി: ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’യിലെ ആദ്യ ഗാനം പുറത്ത്. ‘അഴിഞ്ഞാട്ടം’ എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനം അക്ഷരാര്‍ഥത്തില്‍ ഒരു ആഘോഷമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

എം ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍ ആണ്. ഷാന്‍ റഹ്മാന്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. ദിലീപും മോഹന്‍ലാലും ചുവട് വെക്കുന്ന ഈ ത്രസിപ്പിക്കുന്ന ഗാനത്തിന് നൃത്തം ഒരുക്കിയത് സാന്‍ഡി മാസ്റ്റര്‍ ആണ്. ഇരുവരുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 18നാണ് ആഗോള റിലീസായി എത്തുക.

ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനര്‍ ചിത്രത്തില്‍, തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പന്‍ അതിഥി വേഷത്തില്‍ ആണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എത്തുന്നത്.
കോ പ്രൊഡ്യൂസേഴ്‌സ്- ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ഭ ഭ ബയുടെ ഓണ്‍ലൈന്‍ ബുക്കിങിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന് യു/എ 13+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വരികയും വമ്പന്‍ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ഇപ്പൊള്‍ റിലീസ് ചെയ്ത ഗാനവും അവതരിപ്പിച്ചിരിക്കുന്നത്.
ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ ഒരു മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്നാണ് ട്രെയ്ലര്‍, ഗാനം എന്നിവ കാണിച്ചു തരുന്നത്. സംഘട്ടനവും ഹാസ്യവും പാട്ടും നൃത്തവുമെല്ലാം കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് ഒരു ഗംഭീര തിയേറ്റര്‍ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ടീസര്‍, ട്രെയ്ലര്‍, ഗാനം എന്നിവയിലൂടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിട്ടുണ്ട്. ജനപ്രിയ നായകന്‍ ദിലീപിന്റെ ഒരു കംപ്ലീറ്റ് ഷോ വാഗ്ദാനം ചെയ്യുന്ന ചിത്രം, യുവ പ്രേക്ഷകര്‍ക്കും കുടുബ പ്രേക്ഷകര്‍ക്കും ക്രിസ്മസ് വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ സാധിക്കുന്ന സിനിമാനുഭവം സമ്മാനിക്കാനാണ് ഒരുങ്ങുന്നത്.
‘വേള്‍ഡ് ഓഫ് മാഡ്നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി (തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.
അഡീഷണല്‍ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കര്‍, ഛായാഗ്രഹണം- അര്‍മോ, സംഗീതം- ഷാന്‍ റഹ്മാന്‍, പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം- നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, ആക്ഷന്‍- കലൈ കിങ്‌സണ്‍, സുപ്രിം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍- ധന്യ ബാലകൃഷ്ണന്‍, വെങ്കിട്ട് സുനില്‍ (ദിലീപ്), മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, നൃത്തസംവിധാനം- സാന്‍ഡി, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സിംഗ്- അജിത് എ ജോര്‍ജ്, ട്രെയിലര്‍ കട്ട്- എജി, വരികള്‍- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രഹാം, വി എഫ് എക്‌സ്- ഐഡന്റ് ലാബ്‌സ്, ഡിഐ- കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- രമേഷ് സിപി, സ്റ്റില്‍സ്- സെറീന്‍ ബാബു, പബ്ലിസിറ്റി ഡിസൈനുകള്‍- യെല്ലോ ടൂത്ത്‌സ്, വിതരണ പങ്കാളി- ഡ്രീം ബിഗ് ഫിലിംസ്, ഓവര്‍സീസ് വിതരണം- ഫാര്‍സ് ഫിലിംസ്, സബ്‌ടൈറ്റിലുകള്‍- ഫില്‍ ഇന്‍ ദി ബ്‌ളാങ്ക്‌സ്, പ്രോജക്ട് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം- ബിഹൈന്‍ഡ് ദി സീന്‍ ആപ്പ്, പ്രമോഷന്‍സ്- ദി യൂനിയന്‍, വിഷ്വല്‍ പ്രമോഷന്‍സ്- സ്നേക് പ്ലാന്റ് എല്‍എല്‍പി, ആന്റി പൈറസി- ഒബ്‌സ്‌ക്യൂറ, പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

