കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേര്‍ച്ചപെട്ടി’ ജൂലായ് റിലീസിന് ഒരുങ്ങി

Web Desk
1 Min Read

കൊച്ചി: സ്‌കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഉദയകുമാര്‍ നിര്‍മ്മിച്ച് ബാബു ജോണ്‍ കൊക്കവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്‍ച്ചപ്പെട്ടി’. മലയാളത്തില്‍ ഇന്നുവരെ പറയാത്ത കഥാ തന്തുവുമായാണ് നേര്‍ച്ചപ്പെട്ടിയുടെ വരവ്.

city exchange

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വരുന്നത് തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാര്‍ ആണ്. ഒരു കന്യാസ്ത്രീ പ്രണയനായിക കഥാപാത്രമായി വരുന്ന സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പുതുമ നല്‍കുന്നതാണ്. ദേശീയതലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗ് രംഗത്തിലൂടെയും ശ്രദ്ധേയനായ അതുല്‍ സുരേഷ് ആണ് നായകന്‍. ചിത്രം ജൂലൈയില്‍ തിയേറ്ററിലെത്തും. സാന്‍ഹ ആര്‍ട്ട്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

ഉദയകുമാര്‍, ശ്യാം കൊടക്കാട്, മോഹന്‍ തളിപ്പറമ്പ്, ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധര്‍, വിദ്യന്‍ കനകത്തിടം, പ്രസീജ് കുമാര്‍, രാലജ് രാജന്‍, സദാനന്ദന്‍ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്‌സ്, ജയചന്ദ്രന്‍ പയ്യന്നൂര്‍, നസീര്‍ കണ്ണൂര്‍, ശ്രീവേഷ്‌കര്‍, ശ്രീഹരി, പ്രഭുരാജ്, സജീവന്‍ പാറക്കണ്ടി, റെയ്സ് പുഴക്കര, ബിജു കല്ലുവയല്‍, മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ, പ്രസീത അരൂര്‍, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവന്‍, അനഘ മുകുന്ദന്‍, ജയിന്‍ മേരി, പ്രബുദ്ധ സനീഷ്, ശ്രീകല, രതി ഇരിട്ടി, വിദ്യ, ജോയ്സി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

- Advertisement -
Ad image

തിരക്കഥ, സംഭാഷണം: സുനില്‍ പുള്ളാട്ട്, ഷാനി നിലാമുറ്റം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗിരീഷ് തലശ്ശേരി, ക്യാമറ: റഫീഖ് റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് പാടിച്ചാല്‍, എഡിറ്റിംങ്: സിന്റോ ഡേവിഡ്, കലാസംവിധാനം: ബാലകൃഷ്ണന്‍ കൈതപ്രം, മേക്കപ്പ്: ജയന്‍ ഏരിവേശി, സംഗീത സംവിധാനം: സിബു സുകുമാരന്‍, സിബിച്ചന്‍ ഇരിട്ടി, ഗാനരചന: ബാബു ജോണ്‍, ഗായകര്‍: മധു ബാലകൃഷ്ണന്‍, ജാസി ഗിഫ്റ്റ്,
പശ്ചാത്തല സംഗീതം: സിബു സുകുമാരന്‍, അസോസിയേറ്റ് ഡയറക്ടര്‍: മനോജ് ഗംഗാധര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: രാല്ജ് രാജന്‍, ആരാധ്യ രാകേഷ്, പി ആര്‍ ഒ: പി ശിവപ്രസാദ്, റഹിം പനവൂര്‍, സ്റ്റില്‍സ്: വിദ്യന്‍ കനകത്തിടം, ഡിസൈന്‍: ഷാനില്‍ കൈറ്റ് ഡിസൈന്‍സ്.

Share This Article
Leave a Comment
error: Content is protected !!