Entertainment
ദൈവത്താന്‍കുന്ന് ഉടന്‍ തിയേറ്ററുകളിലേക്ക്

കോട്ടയം: ദേശീയ അവാര്‍ഡ് നേടിയ ബ്ലാക്ക് ഫോറസ്റ്റ്, അങ്ങ് ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേബി മാത്യു സോമതീരവും ജോഷി മാത്യുവും ഒരുമിക്കുന്ന ദൈവത്താന്‍ കുന്ന് എന്ന സിനിമയുടെ ചിത്രീകരണം കോട്ടയം, ഈരാറ്റുപേട്ട, വാഗമണ്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.



ദിനേശ് പ്രഭാകര്‍, സോമു മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരി നമ്പൂതിരി, സതീഷ് തുരുത്തി, സഞ്ജു ജോഷി, പ്രവീണ്‍, കണ്ണന്‍ സാഗര്‍, സിംഗിള്‍ തന്മയ, ജോസ് പള്ളം, സന്തോഷ് കവിയൂര്‍, ജിന്‍സി ചിന്നപ്പന്‍, അമ്പിളി ഈരാറ്റുപേട്ട, സൗമ്യ, ആശ, ഗോപിക, വിനീത് ദീപു കലവൂര്‍ പ്രസന്നന്‍, കരുനാഗപ്പള്ളി തുടങ്ങിയവരോടൊപ്പം ബാലതാരങ്ങളായ മുന്ന സ്തുതി, അര്‍ണ്ണവ്, ദേവിക, ലിബിക എന്നിവരും അഭിനയിക്കുന്നു.


സംവിധായകന്റെ കഥക്ക് ശ്രീപാര്‍വതി തിരക്കഥ എഴുതുന്നു. ക്യാമറ- രാജേഷ് പീറ്റര്‍, സംഗീതം- മോഹന്‍ സിതാര, ജയ്, കലാ സംവിധാനം- ജി ലക്ഷ്മണ്‍ മാലം, ഗാനങ്ങള്‍- അന്‍വര്‍ അലി, സ്മിത പിഷാരടി, എഡിറ്റിംഗ്- വി സാജന്‍, മേക്കപ്പ്- പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റും- ഇന്ദ്രന്‍സ് ജയന്‍, സംഘട്ടന സംവിധാനം- അഷ്റഫ് ഗുരുക്കള്‍, കൊറിയൊഗ്രാഫി- മനോജ്, സ്റ്റില്‍സ്- ഹാരിസ് കാസിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനൂപ്, പോസ്റ്റര്‍ ഡിസൈന്‍- ബോസ് മാലം, ബാനര്‍- സോമ ക്രീയേഷന്‍സ്.


ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരുന്നു.

ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലെ വിശ്വാസങ്ങളും അവരുടേത് മാത്രമായ ചില പൈതൃകസ്വത്തുക്കളും അറിവുകളും കോര്‍പ്പറേറ്റ് ബിസിനസ് അല്ലെങ്കില്‍ മെഡിക്കല്‍ രംഗത്ത് ഉള്ളവര്‍ അവരെ ചൂഷണം ചെയ്യുകയും അത് വിദേശത്തോ അല്ലെങ്കില്‍ സ്വന്തമായി പണമുണ്ടാക്കാനോ ഉപയോഗിക്കുന്നുണ്ട്.
അതിനെതിരെയുള്ള ഒരു പോരാട്ടമാണ് ഈ സിനിമ യെന്ന് സംവിധായകന്‍ ജോഷി മാത്യു അഭിപ്രായപ്പെട്ടു.
കുന്നിന്റെയും മല നിരകളുടെയും പശ്ചാത്തലത്തില്‍ മിത്തും യാഥാര്‍ഥ്യവും കൂട്ടിക്കലര്‍ത്തിയാണ് കഥ പറയുന്നത്. നടന്‍ ദിനേശ് പ്രഭാകര്‍ മാബലി തമ്പാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാബലി തമ്പാന്‍ ആദിവാസി സമൂഹത്തിലേക്കു എത്തുന്നതോടെ ഏതാനും കുട്ടികളുമൊത്തു കൂട്ടുകൂടി ചില പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.


