Entertainment
മലയാളത്തില്‍ പുതിയ ഒ ടി ടി പ്ലാറ്റ്‌ഫോം ‘യെസ്മ സീരീസ്’ ജൂലൈ 31ന് എത്തുന്നു
തിരുവനന്തപുരം: യെസ്മ സീരീസ് എന്ന പേരില്‍ മലയാളത്തില്‍ പുതിയ ഒ ടി ടി പ്ലാറ്റ്‌ഫോം എത്തുന്നു. ആര്യനന്ദ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഇതിന്റെ അണിയറക്കാര്‍.
രണ്ട് വെബ് സീരീസുകളാണ് ആദ്യം പ്രേക്ഷകരില്‍ എത്തുന്നത്. നാന്‍സി, സെലിന്റെ ട്യൂഷന്‍ ക്ലാസ്സ് എന്നിവയാണ് ചിത്രങ്ങള്‍. ലക്ഷ്മി ദീപ്ത ആണ് രണ്ടു ചിത്രങ്ങളുടെയും സംവിധായക. നാന്‍സിയുടെ രചന നിര്‍വഹിച്ചതും ലക്ഷ്മിയാണ്. അഞ്ജന ഏഞ്ചലീന, ജയ്കൃഷ്ണന്‍, സജ്ന സാജ് എന്നിവരാണ് ഇതില്‍ അഭിനയിച്ചത്.
സെലിന്റെ ട്യൂഷന്‍ ക്ലാസ്സ് എന്ന ചിത്രത്തിന്റെ കഥ ഏഴുതിയത് ഷാലിന്‍, ഡിനോ എന്നിവര്‍ ചേര്‍ന്നാണ്. തിരക്കഥയും സംഭാഷണവും ലക്ഷ്മി ദീപ്ത. മരിയ, റജി, സൗമ്യ, സൂഫിയാന്‍, രമ്യ എന്നിവരാണ് അഭിനേതാക്കള്‍.
ഛായാഗ്രഹണം: അമല്‍ സുരേഷ്, കലാസംവിധാനം: ഷാലിന്‍ ഷാജി, ഡിനോ ഡാനിയേല്‍, എഡിറ്റര്‍: ജിനു. സംഗീതം: അരുണ്‍രാജ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: റിയാസ് മുഹമ്മദ്, വിനയ് ചെന്നിത്തല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു തിരുവനന്തപുരം, സ്റ്റില്‍സ്: ബേസില്‍, അനീഷ് മോട്ടീവ് പിക്‌സ്, പോസ്റ്റര്‍ ഡിസൈന്‍: ഡാനിയേല്‍, സ്റ്റുഡിയോ: സൗണ്ട് ബ്രേവെറി, വൈറ്റില.
അഡല്‍റ്റ് ഒണ്‍ലി ചിത്രങ്ങളായായ ഇവ ജൂലൈ 31ന് ഒ ടി ടി പ്ലാറ്റ്‌ഫോമിലെത്തും.