നിഗൂഡതകള്‍ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, ‘കിര്‍ക്കന്‍’ലെ ആദ്യ ടീസര്‍

Web Desk
1 Min Read

കൊച്ചി: സലിംകുമാര്‍, ജോണി ആന്റണി, കനി കുസൃതി, വിജയരാഘവന്‍, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘കിര്‍ക്കന്‍’ എന്ന ചിത്രത്തിലെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ മര്‍മ്മപ്രധാനമായൊരു രംഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്.

city exchange

നിഗൂഡതകള്‍ ഒളിപ്പിച്ച ടീസര്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് അവസാനിക്കുന്നത്.

മേജര്‍ രവി ഉള്‍പ്പടെ ഒട്ടേറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കിര്‍ക്കന്‍’ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ മികച്ച നിര്‍മ്മാതാവിനുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ മാത്യു മാമ്പ്രയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടൈമെന്‍സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. ഒരു മലയോര ഗ്രാമത്തില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണവുമാണ് ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാപാശ്ചാത്തലം.

ഗൗതം ലെനിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആര്‍ ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവരുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത്. പ്രോജക്ട് ഡിസൈനര്‍: ഉല്ലാസ് ചെമ്പന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അമല്‍ വ്യാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡി മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഡില്ലി ഗോപന്‍, മേക്കപ്പ്: സുനില്‍ നാട്ടക്കല്‍, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമ്മൂട്, വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍, കൊറിയോഗ്രാഫര്‍: രമേഷ് റാം, സംഘട്ടനം: മാഫിയ ശശി, കളറിസ്റ്റ്: ഷിനോയ് പി ദാസ്, റെക്കോര്‍ഡിങ്: ബിനൂപ് എസ് ദേവന്‍, സൗണ്ട് മിക്‌സിങ്: ഡാന്‍ ജോസ്, പി ആര്‍ ഓ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ജയപ്രകാശ് അത്തലൂര്‍, ഡിസൈന്‍: കൃഷ്ണ പ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!