Entertainment
ദുബായ് പശ്ചാതലമാക്കി ബ്ലഡി മറിയ ചിത്രീകരണം പുരോഗമിക്കുന്നു

കോട്ടയം: ദുബായ് പശ്ചാത്തലമാക്കി രാജേഷ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലഡി മരിയ. ദുബായില്‍ സെറ്റിലായ ഗ്രേസി, മരിയ, ഡോണ എന്നിവരുടെയും അവരുടെ ഫ്‌ളാറ്റില്‍ ഇടുക്കിയിലെ മലയോരത്തില്‍ നിന്നും എത്തിച്ചേരുന്ന അപര്‍ണ്ണ എന്ന പെണ്‍കുട്ടിയുടെയും ജീവിതാവസ്ഥകള്‍ കോര്‍ത്തിണക്കുകയാണ് സംവിധായകന്‍.


നേര്‍ക്കാഴ്ചകളില്‍ കണ്ടുപരിചയപ്പെട്ടതും ആരും അറിയാത്തതുമായ വിഷയങ്ങളാണ് രാജേഷ് കൃഷ്ണന്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ബ്ലഡി മരിയ എന്നൊരു ഇംഗ്ലീഷ് നാടോടിക്കഥയെ അവലംബിച്ചുകൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

3എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാബു വിനോദ് നിര്‍മിക്കുന്ന ചിത്രത്തില്‍ അമൃത, അക്ഷയ പ്രേംനാഥ്, രോഷ്‌നി ഐഷിക, നമ്രത പ്രകാശ്, ശ്രീലക്ഷ്മി, അഭിജിത് എം പിള്ള, ഷബാന്‍, അമല്‍ സഹദേവ്, ശ്രീനിവാസന്‍, സജീവ് ജെക് എന്നിക്കാട്ടില്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.



കഥ, തിരക്കഥ- ആദര്‍ശ് വിപിന്‍, ഡി ഓ പി- ജെറി പുളിക്കന്‍, പ്രൊജക്ട് ഡിസൈനര്‍- ജിനു വി നാഥ്, സംഗീത സംവിധാനം- മുത്തു, സജീവ് ബാലകൃഷ്ണന്‍, എഡിറ്റിംഗ്- നിധീഷ് ലൈസും, കൊറിയോഗ്രാഫര്‍- അമല്‍ സഹദേവ്, ബി ജി എം- സജീവ് ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവു ജെക് എന്നിക്കാട്ടില്‍.
ദുബായിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ബ്ലഡി മരിയ ലേഡി ഓറിയന്റഡ് സ്റ്റോറിയാണ്.


