Connect with us

Entertainment

ന്യൂയോര്‍ക്കില്‍ ചിത്രീകരിച്ച അനൂപ് മേനോന്‍ ചിത്രം ‘ചെക്ക് മേറ്റ്’ ആഗസ്റ്റ് 9ന്

Published

on


കൊച്ചി: നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനാകുന്ന ചിത്രം ‘ചെക്ക് മേറ്റ്’ ആഗസ്ത് ഒന്‍പതിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു.

അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.

അംബരചുംബികളായ കെട്ടിടങ്ങള്‍, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ കളിപോലെ മാറി മറിയുന്ന സംഭവ വികാസങ്ങള്‍ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലം.

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന പോസ്റ്ററിലെ ടാഗ്‌ലൈന്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. ഫോര്‍മല്‍ വേഷത്തില്‍ വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

എഡിറ്റര്‍: പ്രജീഷ് പ്രകാശ്, ക്യാമറ ഓപ്പറേറ്റര്‍: പോള്‍ സ്റ്റാമ്പര്‍, ഗാനരചന: ബി കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, ജോ പോള്‍, വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, പശ്ചാത്തലസംഗീതം: റുസ്ലന്‍ പെരെഷിലോ, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!