

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമേറ്റുവാങ്ങിയ വയനാട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ചയെത്തും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് ദുരന്ത മേഖലകളിലെത്തുക. ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

സുരക്ഷയുടെ ഭാഗമായി പ്രത്യേക സുരക്ഷാ സംഘം വയനാട്ടിലെത്തി പരിശോധനകള്‍ നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
