Featured
സ്വാതന്ത്ര്യദിനം പ്രമാണിച്ച് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി
കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ പരിശോധനകള്‍ ഓഗസ്റ്റ് 20 വരെ തുടരും.
തിരക്ക് വര്‍ധിക്കുന്ന സമയമായതിനാല്‍ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കും. ഇക്കാര്യം മുന്‍നിര്‍ത്തി യാത്രക്കാര്‍ തങ്ങളുടെ യാത്ര ആസൂത്രണം ചെയ്യണമെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സൗകര്യപ്രദമായ യാത്രയ്ക്ക് വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്നും സമയം കൂടുതലുള്ളവര്‍ക്ക് കൊച്ചി വിമാനത്താവളത്തിലെ ഷോപ്പിംഗ്, വിശ്രമ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.