

അല്‍ ഗറാഫയില്‍ താനി ബിന്‍ ജാസ്സിം സ്റ്റേഡിയത്തില്‍ അല്‍ റയ്യാനുമായുള്ള മത്സരത്തിനിടെ ആദ്യപകുതിയുടെ നാല്‍പ്പതാം മിനുട്ടിലാണ് അല്‍ വക്‌റയുടെ താരം ഒസ്മാനേ കോലിബാലിക്ക് ഹൃദയാഘാതമുണ്ടായത്. കുഴഞ്ഞു വീണ അദ്ദേഹത്തിന് ഉടന്‍ ആവശ്യമായ ചികിത്സ നല്കുകയും മത്സരം നിര്‍ത്തിവെക്കുകയും ചെയ്തു.

ലോകോത്തര കായിക ചികിത്സാ കേന്ദ്രമുള്ള ഖത്തറില്‍ അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സയാണ് ലഭ്യമാവുകയെന്ന കാര്യത്തില്‍ സംശയമില്ല. ആരാണ് ഒസ്മാനേ കോലിബാലിയെന്ന് അടുത്തറിയാം.

പ്രൊഫഷണല്‍ ഫുട്ബാള്‍ താരമാണ് മാലി സ്വദേശിയായ ഒസ്മാനേ കോലിബാലി. 1989 ജൂലൈ ഒന്‍പതിന് പാരീസില്‍ ജനിച്ച അദ്ദഹം നിലവില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ വക്‌റ ടീമിന്റെ റൈറ്റ് ബാക്കായാണ് കളിക്കുന്നത്.

ഒസ്മാനേ കോലിബാലിയുടെ സഹോദരന്‍ അബ്ദുറഹ്മാന്‍ കോലിബാലി പ്രൊഫഷണല്‍ കിക്ക് ബോക്‌സറും ഫ്രാന്‍സ് മള്‍ട്ടിപ്ള്‍ ചാംപ്യനും ലോക ചാംപ്യനുമാണ്.
ഗ്രീക്ക് പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ പ്ലാറ്റിനസുമായി വെളിപ്പെടുത്തിയിട്ടില്ലാത്ത തുകയ്ക്ക് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കായി 2014ല്‍ കരാറിലായിട്ടുണ്ട് ഒസ്മാനേ കോലിബാലി. രണ്ടു വര്‍ഷം മികച്ച പ്രകടനം പുറത്തെടുത്ത അദ്ദേഹം നിരവധി ഗ്രീക്ക്, ജര്‍മന്‍, ഇംഗ്ലീഷ് ക്ലബ്ബുകള്‍ അദ്ദേഹത്തിനായി നോട്ടമിട്ടിരുന്നു.

2016 ആഗസ്ത് 30ന് രണ്ടര ലക്ഷം യൂറോയ്ക്ക് കാലിബാലി മറ്റൊരു ഗ്രീപ്പ് ക്ലബ്ബായ പനത്തിനൈക്കോസിലേക്ക് മാറി. 2019ലാണ് അല്‍വക്‌റയുമായി അദ്ദേഹം കരാര്‍ ഒപ്പുവെച്ചത്.
ഫ്രഞ്ച് ഫുട്ബാള്‍ ക്ലബ്ബായ എഫ് സി മാന്‍ടേസിനുവേണ്ടി 2007- 08 വര്‍ഷത്തില്‍ ജേഴ്‌സിയണിഞ്ഞാണ് കോലിബാലി കരിയര്‍ ആരംഭിച്ചത്. 2008- 09 വര്‍ഷത്തില്‍ ഫ്രാന്‍സിലെ ബ്രിട്ടാനി മേഖലയിലെ എന്‍ അവാന്റ് ഗ്വുയിഗാംപ്, 2009- 14ല്‍ ഫ്രഞ്ച് ഫുട്ബാള്‍ ക്ലബ്ബ് സ്റ്റേഡ് ബ്രസ്റ്റോയിസ്, 2014- 16ല്‍ പ്ലാറ്റാനിയസ്, 2016- 19ല്‍ പനത്തിനാല്‍കോസ്, 2019 മുതല്‍ അല്‍ വക്‌റ എന്നീ ക്ലബ്ബുകളിലാണ് കോലിബാലി കളിച്ചത്. പ്ലാറ്റാനിയസിനു വേണ്ടി നാല് ഗോളുകളും അല്‍ വക്‌റയ്ക്ക് വേണ്ടി ആറു ഗോളുകളും ഇതിനകം ഒസ്മാനേ കോലിബാലി നേടിയിട്ടുണ്ട്.
2011ല്‍ മാലി ദേശീയ ടീമിനു വേണ്ടി 16 മത്സരങ്ങളില്‍ ബൂട്ടണി്ഞ്ഞിട്ടുണ്ട് ഈ 21-ാം നമ്പര്‍ താരം. മൂന്ന് സീസണുകളിലായി അല്‍ വക്‌റയ്ക്കു വേണ്ടി 52 മത്സരങ്ങള്‍ക്കാണ് കോലിബാലി മൈതാനത്തിറങ്ങിയത്.

