കളിക്കിടയില്‍ അല്‍വക്‌റയുടെ മാലി താരത്തിന് ഹൃദയാഘാതം

Web Desk
1 Min Read

ദോഹ: അല്‍വക്‌റ- അല്‍ റയ്യാന്‍ ക്യു എന്‍ ബി സ്റ്റാര്‍സ് ലീഗ് 13-ാം റൗണ്ട് മത്സരത്തില്‍ താരത്തില്‍ ഹൃദയാഘാതം. മത്സരം നിര്‍ത്തിവെച്ചു. താനി ബിന്‍ ജാസിം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് 32കാരനായ അല്‍ വക്‌റ താരം മാലി സ്വദേശി ഒസ്മാനേ കോലിബാലിക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
കാലിബാലിക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനാവട്ടെയെന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. മെഡിക്കല്‍ ടീമിനോടും ഇരു ടീമുകളോടും പാരാമെഡിക്കല്‍ ജീവനക്കാരോടും ഡോക്ടര്‍മാരോടും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സ്റ്റാര്‍ ലീഗ് നന്ദി അറിയിച്ചു.
സംഭവം നടക്കുമ്പോള്‍ കളി കാണാനെത്തിയ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അദ്ദേഹം ഉടന്‍ സ്റ്റേഡിയത്തിലിറങ്ങുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ഇരു ടീമുകളുമായി ഔദ്യോഗികമായി സംസാരിക്കുകയും ചെയ്തു.
മൂന്നു പോയിന്റിനേയും കളിയേയും കുറിച്ചല്ല ഒസ്മാനേയുടെ ആരോഗ്യത്തിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് അല്‍ വക്‌റ മീഡിയ ഓഫിസര്‍ മുഹമ്മദ് അല്‍ സുലൈത്തിയെ ഉദ്ധരിച്ച് അല്‍ കാസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
കളിയുടെ ആദ്യപകുതി പുരോഗമിച്ചു കൊണ്ടിരിക്കവെയാണ് ഒസ്മാനേക്ക് ഹൃദയാഘാതമുണ്ടായത്. അല്‍ റയ്യാന്‍ ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുകയായിരുന്നു.
12 വര്‍ഷമായി യൂറോയപ്യന്‍ മൈതാനങ്ങളില്‍ കളിക്കുകയായിരുന്നു ഒസ്മാനേക്ക് ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് പ്രസ്താവനയില്‍ അധികൃതര്‍ പിന്നീട് അറിയിക്കുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!