2024ലെ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ബൊട്ടഫോഗോ ദോഹയില്‍

Web Desk
1 Min Read

ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024ന് ബ്രസീലിന്റെ ബോട്ടഫോഗോ ദോഹയില്‍ എത്തി. ഡിസംബര്‍ 11ന് സ്റ്റേഡിയം 974-ല്‍ പച്ചുക്ക എഫ് സിയുമായാണ് ബോട്ടഫോഗോയുടെ മത്സരം.

city exchange

ബൊട്ടാഫോഗോയും പച്ചൂക്കയും തമ്മിലുള്ള മത്സരത്തില്‍ വിജയിക്കുന്നവര്‍ ഫിഫ ചലഞ്ചര്‍ കപ്പില്‍ ഈജിപ്തിന്റെ അല്‍ അഹ്ലിയെ നേരിടും.

‘ഞങ്ങള്‍ എത്തി! ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മത്സരിക്കുന്നതിനായി അമേരിക്കയുടെയും ബ്രസീലിന്റെയും ചാമ്പ്യന്മാര്‍ ദോഹയിലെത്തി!’ എന്നെഴുതി ദോഹയില്‍ എത്തിയ ടീമിന്റെ വീഡിയോ ക്ലബ് പങ്കിട്ടു. കളിക്കാരെ രാജ്യത്ത് സ്വാഗതം ചെയ്യുന്നതിന്റെ ഒന്നിലധികം ചിത്രങ്ങളുമുണ്ട്.

‘ബൊട്ടഫോഗോ ബ്രസീലിയന്‍ ക്ലബ്. ക്ലബ് ലോകകപ്പിന്റെ നാട്ടിലേക്ക് സ്വാഗതം’ എന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ടീമിനെ സ്വാഗതം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!