ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാകാന്‍ പാണ്ട ഹൗസ് പാര്‍ക്ക്

Web Desk
1 Min Read

ദോഹ: പാണ്ട ഹൗസ് പാര്‍ക്കിനെ നിരവധി ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. അല്‍ ഖോറില്‍ 120,000 ചതുരശ്ര മീറ്റര്‍ അത്യാധുനിക സൗകര്യമുള്ള പാണ്ട ഹൗസ് പാര്‍ക്ക് അവതരിപ്പിക്കുന്നതിന് ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്സും ചേര്‍ന്ന് ലോകമെമ്പാടും കാമ്പയിന്‍ ആരംഭിക്കുമെന്ന് പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അലി അല്‍ ഖോരി പറഞ്ഞു.

city exchange

പാര്‍ക്കില്‍ പുതിയ നിരവധി കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം ഖത്തര്‍ ടി വിയോടു പറഞ്ഞു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔന്‍ ആപ്പ് വഴിയുള്ള വിപുലമായ ബുക്കിംഗിലൂടെ പാണ്ട ഹൗസ് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പ്രതിദിനം 1,700 പേരാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറും ചൈനയും ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് രണ്ട് പാണ്ടകള്‍ ഖത്തറിലെത്തിയത്. മിഡില്‍ ഈസ്റ്റില്‍ പാണ്ടകളെ കാണാനാവുന്ന ആദ്യത്തെ രാജ്യമാണ് ഖത്തര്‍. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുമായി ഇത്തരത്തില്‍ 20 കരാറുകളാണ് ചൈന ഒപ്പുവെച്ചിട്ടുള്ളത്.

- Advertisement -
Ad image

അല്‍ ഖോറിലെ പാണ്ട ഹൗസ് പാര്‍ക്ക് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ക്കിനുള്ളിലെ താപനില ഏകദേശം 15 ഡിഗ്രി സെല്‍ഷ്യസാണ്. പാണ്ടകളുടെ ആവാസവ്യവസ്ഥയില്‍ നിന്നുള്ള പലതരം മരങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. പാണ്ടകള്‍ക്ക് വീടെന്ന തോന്നലുണ്ടാക്കാന്‍ പാര്‍ക്കിന്റെ പുറംഭാഗങ്ങളില്‍ മൂവായിരത്തോളം മുളച്ചെടികള്‍ നട്ടുപിടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാണ്ടകള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിന് ചൈനയില്‍ നിന്നുള്ള ജയന്റ് പാണ്ട മെഡിസിനിലെ ഒരു കൂട്ടം വിദഗ്ധര്‍ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നതായും അല്‍ ഖോരി പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!