

ദോഹ: ‘നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാവണം’ പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ കാലത്തിന്റെ ഭാഗമായി സമ്മര്‍ സിംഫണി സംഘടിപ്പിച്ചു. പുതു തലമുറയിലെ സംഗീത പ്രതിഭകളായ ജാസിം ജമാല്‍, മുര്‍ഷിദ് അഹമ്മദ്, നിഹാര എന്നിവരാണ് ഐ സി സി അശോക ഹാളില്‍ നിറഞ്ഞ് കവിഞ്ഞ സദസ്സിനു മുന്നില്‍ ലൈവ് ഓര്‍ക്കസ്ട്രയോടെ സംഗീത വിരുന്ന് ഒരുക്കിയത്.

1960 മുതല്‍ ഇങ്ങോട്ടുള്ള ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കിയ സമ്മര്‍ സിംഫണിയില്‍ പുതിയ കാലത്തെ ന്യൂ ജനറേഷന്റെ പാട്ടുകളും അവതരിപ്പിക്കപ്പെട്ടു.

ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ആമുഖ പ്രഭാഷണം നടത്തി. ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മറ്റിയംഗം രവീന്ദ്ര പ്രസാദ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ വര്‍ക്കി ബോബന്‍, അഡ്വ. ജാഫര്‍ഖാന്‍, ഐ എസ് സി മാനേജിംഗ് കമ്മറ്റിയംഗം അസീം എം ടി, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖലി, നജ്ല നജീബ്, അനീസ് മാള, അല്‍ ദാന ജനറല്‍ മാനേജര്‍ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, ഓട്ടോ ഫാസ്റ്റ് ട്രാക് എം ഡി ഷിയാസ് കൊട്ടാരം, ജനറല്‍ മാനേജര്‍ നിയാസ്, റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് ഹെഡ് അല്‍താഫ്, അല്‍ ദന സ്വിച്ച് ഗിയര്‍ സി ഇ ഒ ഫൈസല്‍ കുന്നത്ത് എന്നിവര്‍ ഗായകര്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി.
പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, കണ്‍വീനര്‍മാരായ മുനീഷ് എ സി, അബ്ദുല്‍ ഗഫൂര്‍, ഷാഫി മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

