Business
ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബൈ ആന്റ് ഗെറ്റ് കാഷ് ആന്റ് കാര്‍ റാഫിള്‍ പ്രമോഷന് തുടക്കമായി

ദോഹ: ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ പുതിയ പ്രൊമോഷന്‍ ക്യാമ്പയിന്‍ ബൈ ആന്റ് ഗെറ്റ് കാഷ് ആന്റ് കാര്‍ ആരംഭിച്ചു. ജൂണ്‍ 21 വരെ നീളുന്ന റാഫിള്‍ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ജെറ്റൂര്‍ ടി2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.


ഖത്തറിലെ ഏത് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ അല്ലെങ്കില്‍ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ (ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്), ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് (ഷോപ്പ് നമ്പര്‍ 91 ആന്റ് 170, പ്ലാസ മാള്‍), ഉമ്മ് ഗണ്‍, അസീസിയ, അല്‍ അതിയ, ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്, എസ്ഥാന്‍ മാള്‍ വുകൈര്‍) നിന്നും 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.

ആദ്യത്തെ നറുക്കെടുപ്പ് ഏപ്രില്‍ 27ന് നടക്കും. അയ്യായിരം ഖത്തര്‍ റിയാല്‍ വീതം 15 പേര്‍ക്കാണ് ലഭിക്കുക.


രണ്ടാം നറുക്കെടുപ്പ് മെയ് 25ന് നടക്കും. 5,000 ഖത്തര്‍ റിയാല്‍ വീതം 15 വിജയികള്‍ക്ക് സമ്മാനമായി ലഭിക്കും.
മൂന്നാം നറുക്കെടുപ്പ് ജൂണ്‍ 22ന് നടക്കും. 5,000 ഖത്തര്‍ റിയാല്‍ വീതം 10 വിജയികള്‍ക്കും ഒരു ജെറ്റൂര്‍ ടി 2 കാറുമാണ് സമ്മാനം ലഭിക്കുക.
പ്രൊമോഷന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി ഇ ഒ ശരീഫ് ബി സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, അഡ്മിന്‍ മാനേജര്‍ നിതില്‍, മാള്‍ മാനേജര്‍ നവാബ്, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു
ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കളെ ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ക്വാളിറ്റിയോടെയും വിശ്വാസ്യതയോടെയും മികച്ച ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതിയംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.


