ഐ സി സി ഭാരത് ഉത്സവ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മെഗാ കള്‍ച്ചറല്‍ ഇവന്റ് ‘ഭാരത് ഉത്സവ് 2023’ സംഘടിപ്പിച്ചു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ തിയേറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

ഐ സി സിയുടെ വിവിധ അഫിലിയേറ്റഡ് ഓര്‍ഗനൈസേഷനുകളും സ്ഥാപനങ്ങളും വിദ്യാര്‍ഥികളും ക്ലാസിക്കല്‍, പരമ്പരാഗത നാടോടി നൃത്തങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

ഖത്തറി പ്രതിനിധികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, കമ്മ്യൂണിറ്റി നേതാക്കള്‍, വിവിധ രാജ്യങ്ങളിലെ പ്രമുഖര്‍ എന്നിവരടങ്ങിയ അതിഥികളെ ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതം ചെയ്തു. പരിപാടിയില്‍ 2500ലേറെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പങ്കെടുത്തത്.

- Advertisement -
Ad image

സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഇന്ത്യന്‍ നാടോടി സംസ്‌കാരത്തെ പ്രദര്‍ശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തെ സാംസ്‌കാരിക വേരുകളുമായി ബന്ധിപ്പിക്കാനും പൈതൃകം അടുത്ത തലമുറയിലേക്ക് വ്യാപിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് സാധിക്കുമെന്ന് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേമലത, ഐ സി സി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി സുമ ഗൗഡ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!