

പയ്യന്നൂര്‍: മാതൃഭൂമി സര്‍ക്കുലേഷന്‍ ഓഫീസര്‍ കോഴിക്കോട് പൂക്കാട് നീലാംബയില്‍ ശിവന്‍ തെറ്റത്ത് (ശിവദാസന്‍- 53) പയ്യന്നൂര്‍ വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു.

പ്രഭാഷകനും എഴുത്തുകാരനും കവിയും സാംസ്‌കാരിk പ്രവര്‍ത്തകനുമായ ശിവന്‍ പയ്യന്നൂരിലെ സാംസ്‌കാരിക സംഘടനയായ സര്‍ഗ്ഗ ജാലകം സംഘടിപ്പിച്ച പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍- കല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിനിത (കോഴിക്കോട് ആര്‍ ടി ഒ ഉദ്യോഗസ്ഥ). ഏക മകള്‍: ജഹനാര (പയ്യന്നൂര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ബിന്ദു, പരേതനായ സുരേന്ദ്രന്‍.
